പറവൂർ: കേന്ദ്ര ബഡ്ജറ്റിൽ തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചതിനെതിരെ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തൊഴിലിടങ്ങളിൽ സമരം നടത്തി. മുനമ്പം കവലയിൽ യൂണിയൻ ജില്ലാ ട്രഷറർ ടി.എസ്. രാജൻ, കൊട്ടുവള്ളിക്കാട് ഏരിയാ സെക്രട്ടറി കെ.എസ്. സനീഷ്, നീണ്ടൂരിൽ പ്രസിഡന്റ് ഗിരിജ അജിത്ത്, കോട്ടുവള്ളിയിൽ ട്രഷറർ കെ.കെ. സതീശൻ, മൂത്തകുന്നത്ത് വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ഏഴിക്കരയിൽ കെ.എൻ. വിനോദ്, ചേന്ദമംഗലത്ത് നിതാ സ്റ്റാലിൻ, തത്തപ്പിള്ളിയിൽ സി.എം. രാജു എന്നിവർ ഉദ്ഘാടനം ചെയ്തു.