മൂവാറ്റുപുഴ: പൊതുഗതാഗത സംവിധാനങ്ങളെ സംരക്ഷിക്കുക, കെ. സ്വിഫ്റ്റ് കമ്പനി രൂപീകരണം ഉപേക്ഷിക്കുക, കെ.എസ്.ആർ.ടി.സിയെ വെട്ടിമുറിക്കരുത്, മൂവാറ്റുപുഴയിൽ നിന്നുള്ള ദീർഘ ദൂര സർവീസുകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കുമുന്നിൽ എ.ഐ.ടി.യു.സി നേതൃത്വത്തിൽ പൊതുഗതാഗത സംരക്ഷണസദസ് നടത്തി. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി എംപ്ലോയിസ് യൂണിയൻ യൂണിറ്റ് സെക്രട്ടറി പി.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
എം വി. സുഭാഷ്, എം.ആർ. മനോജ്, ജി. അനിൽകുമാർ, കെ.എ. വിനോദ്, ജി. അജയകുമാർ, നീലകണ്ഠൻ, പി.വൈ. നൂറുദ്ദീൻ, ബിബിൻ താഴയത്ത്, ആർ. ദിനേഷ്, കെ.കെ. സന്തോഷ്, കെ.പി. അബ്ദുൽ കരീം, മിധുലജ്, ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.