politics

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഏരൂർ പല്ലിമിറ്റം 44-ാം ബൂത്ത് സമ്മേളനം ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നിർവഹിച്ചു. യോഗി ആദിത്യനാഥ്‌ തുറന്നുപറഞ്ഞത് കേരളത്തിലെ ദുരവസ്ഥയെക്കുറിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകം, അക്രമം, ഭീകരവാദം ഒക്കെ കേരളത്തിൽ വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.

ബൂത്ത് പ്രസിഡന്റ് പി.കെ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് നവീൻ ശിവൻ, ബി.ജെ.പി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ് ഷൈജു, വൈസ് പ്രസിഡന്റ് എസ്.സജി, സെക്രട്ടറി വി.കെ ഭസിത്കുമാർ,സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. പി.കൃഷ്ണദാസ്, അഡ്വ.കെ.വി സാബു ജില്ലാ സമിതിയംഗങ്ങളായ ശ്രീക്കുട്ടൻ തുണ്ടത്തിൽ, എം.എസ് വിനോദ് കുമാർ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.ടി. ബൈജു, അനിത ബിനു, ബൂത്ത് സെക്രട്ടറി രാജീവ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ആദിത്യദേവ്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശാന്തി രാമചന്ദ്രൻ,ന്യൂനപക്ഷ മോർച്ച തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് എ.സി അലക്സ്, ബൂത്ത് സെക്രട്ടറി രാജീവ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.