road

കുമ്പളങ്ങി: കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് നാലാംവാർഡിൽ വർഷങ്ങളായി തകർന്നു കിടന്ന ജോരസ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം കെ.ജെ. മാക്‌സി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 52 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡും അനുബന്ധ വർക്കുകളും പൂർത്തിയാക്കുന്നത്.

കായലിൽ നിന്ന് ഓരുവെള്ളം കയറുന്നതുമൂലം തകർന്ന റോഡിന്റെ നിർമ്മാണത്തിനായി ജനങ്ങളുടെ അഭ്യർത്ഥനയെ തുടർന്ന് എം.എൽ.എ തുക അനുവദിക്കുകയായിരുന്നു. റോഡിന്റെ നിർമ്മാണം അതിവേഗം മികച്ച രീതിയിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു അദ്ധ്യക്ഷത വഹിച്ചു. പള്ളുരുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, പഞ്ചായത്ത് അംഗങ്ങളായ റീത്താ പീറ്റർ, ശ്രീമതി അജയൻ, സജീവ് ആന്റണി, അഡ്വ.മേരി ഹർഷ, പി.ടി. സുധീർ, താരാ രാജു, ജെൻസി ആന്റണി, ഏരിയ കമ്മിറ്റി അംഗം കെ.കെ. സുരേഷ് ബാബു, ഡി.സി.സി സെക്രട്ടറി എം.പി. ശിവദത്തൻ എന്നിവർ സംസാരിച്ചു.