temple
മഞ്ഞപ്ര ആക്കുന്ന് ശ്രീധർമ്മ ശാസ്താക്ഷേത്രോത്സവത്തിന് കൊടിയേറുന്നു

കാലടി: മഞ്ഞപ്ര ആക്കുന്ന് ശ്രീ ധർമ്മശാസ്താ നവഗ്രഹക്ഷേത്രത്തിലെ ഉത്സവത്തിന് മേൽശാന്തി കരിയാംപറമ്പത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തന്ത്രിപ്രതിനിധി നെടുംബ രമേശൻ നമ്പൂതിരി കൊടിയേറ്റി​. ദേവിക്ക് പൂമൂടൽ, കളമെഴുത്തുംപാട്ടും, നിറമാല, ചുറ്റുവിളക്ക്, കൊടിപ്പുറത്ത് വിളക്ക്, വിളക്കിനെഴുന്നള്ളിപ്പ്, ഉത്സവബലി എന്നിവ നടക്കും. വെള്ളിയാഴ്ച പകൽപ്പൂരവും വൈകി​ട്ട് 3ന് കാഴ്ചശ്രീബലി, പാണ്ടിമേളം ശനിയാഴ്ച രാവിലെ 9.30ന് ആറാട്ട്, തുടർന്ന് കൊടിയിറക്കൽ, കലശാഭിഷേകം, പൂമൂടൽ എന്നിവ നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.