മൂവാറ്റുപുഴ: അഞ്ചേക്കർ വിസ്തൃതിവരുന്ന ഇട്ടുണ്ണാൻ പാടശേഖരത്തിൽ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു. വിഷുവിന് വിഷരഹിത പച്ചക്കറി കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചത്. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ഐശ്വര്യ കാർഷികസംഘം എന്നിവയുടെ സംയുക്ത സഹകരണത്തോടെ ജൈവരീതിയിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിന്ദു ജയൻ, സമിതി ഭാരവാഹികളായ തോമസ് പന്തനാൽ, എൽദോ ജോസഫ്, ശാന്ത തോമസ് തുടങ്ങിയവർ പങ്കെടുത്തു.