
തൃപ്പൂണിത്തുറ: എട്ടെന്നിൽ ക്ഷേത്രക്കുളം സേവാഭാരതിയും ഹിന്ദു ഐക്യവേദി പ്രവർത്തകരും ചേർന്ന് ശുചീകരിച്ചു. എട്ടെന്നിൽ ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരം രണ്ടുദിവസങ്ങളിലായി നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ സേവാഭാരതിയുടെയും ഹിന്ദു ഐക്യവേദിയുടെയും എഴുപത്തിയഞ്ചിലധികം പ്രവർത്തകർ പങ്കെടുത്തു. സേവാഭാരതി ജനറൽ സെക്രട്ടറി രാജൻ പനയ്ക്കൽ, ഹിന്ദു ഐക്യവേദി മുനിസിപ്പൽ സമിതി സെക്രട്ടറി അനീഷ് ചന്ദ്രൻ, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ് എ.സി അലക്സ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഫോട്ടോ മാറ്റർ - സേവാഭാരതിയും ഹിന്ദു ഐക്യവേദിയും സംയുക്തമായി എട്ടെന്നിൽ ക്ഷേത്രകുളം ശുചീകരിക്കുന്നു