മൂവാറ്റുപുഴ: കുട്ടികളെ വരവേൽക്കാൻ അങ്കണവാടികൾ ഒരുക്കുന്നതിന്റെ ഭാഗമായി നഗരസഭ എട്ടാംവാർഡിലെ മാർക്കറ്റ് റോഡ് അങ്കണവാടി എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് വൺവേ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. വാർഡ് കൗൺസിലർ ഫൗസിയ അലി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.എ. നവാസ്, കൗൺസിലർ പി.വി. രാധാകൃഷ്ണൻ, പി.വൈ. നൂറുദ്ദീൻ, എ.ഡി.എസ് അംഗങ്ങളായ മുബീന ഫിറോസ്, ആതിക്ക അഷ്‌റഫ്‌, അദ്ധ്യാപി​ക സതി, ഹെൽപ്പർ ശാന്ത എന്നിവർ പങ്കെടുത്തു.