ksba
കെ എസ് ബി.എ. മുവാറ്റുപുഴ താലൂക്ക് സമ്മേളനം മുൻ സംസ്ഥാന പ്രസിഡന്റ് കെ. ഇ ബഷീർ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് കെ.എൻ. അനിൽ ബിശ്വാസ്, ജില്ലാ ട്രഷറർ എം.ജെ. അനു താലൂക്ക് പ്രസിഡന്റ് കെ.കെ.രാജു , സെക്രട്ടറി വി എ. ഷക്കീർ എന്നിവർ സമീപം.

മൂവാറ്റുപുഴ: ബാർബർ- ബ്യൂട്ടിഷ്യൻ തൊഴിലാളികൾക്ക് ഹെൽത്ത്കാർഡും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാമ്പത്തികപാക്കേജും അനുവദിക്കണമെന്ന് കെ.എസ്.ബി.എ മൂവാറ്റുപുഴ താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം മുൻ സംസ്ഥാന പ്രസിഡന്റ് കെ.ഇ. ബഷീർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.കെ. രാജു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ബിജുമോൻ അനുശോചനപ്രമേയം അവതരിപ്പിച്ചു,

കെ.എസ്.ബി.എ. ജില്ലാ പ്രസിഡന്റ് കെ.എൻ. അനിൽ ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാട്രഷറർ എം.ജെ അനു സംഘടനാ റിപ്പോർട്ടും താലൂക്ക് സെക്രട്ടറി വി.എ ഷക്കീർ പ്രവർത്തനറിപ്പോർട്ടും ട്രഷറർ കെ.എം. അബ്ദുൾസലാം വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ടി.കെ. ഷിജു, നേതാക്കളായ ശങ്കർ ടി.ഗണേഷ്, എം.എം. അനസ് , കെ.ആർ.മനോജ് എന്നിവർ സംസാരിച്ചു .

ഭാരവാഹികളായി കെ.കെ. രാജു (പ്രസിഡന്റ് ), ശങ്കർ ടി.ഗണേഷ്, കെ.ബിജുമോൻ (വൈസ് പ്രസിഡന്റുമാർ), വി.എ. ഷക്കീർ (സെക്രട്ടറി), ടി.കെ.ഷിജു, വി.പി. മനോജ് (ജോയിന്റ് സെക്രട്ടറിമാർ), കെ.എം. അബ്ദുൾസലാം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.