ആലുവ: ആലുവ അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ധർമ്മചൈതന്യയെ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാകമ്മിറ്റി ആദരിച്ചു. ജില്ലാ ചെയർമാൻ പ്രവീൺ തങ്കപ്പൻ പൊന്നാടഅണിയിച്ചു. കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ഉണ്ണി കാക്കനാട്, കേന്ദ്രസമിതി അംഗം ഷിനിൽ കോതമംഗലം, ജില്ലാകമ്മിറ്റി കൺവീനർ അമ്പാടി ചെങ്ങമനാട്, ട്രഷറർ തിലകൻ കോതമംഗലം എന്നിവർ നേതൃത്വം നൽകി.
അദ്വൈതാശ്രമത്തിന്റെ എല്ലാ പരിപാടികളിലും യൂത്ത് മൂവ്മെന്റ് പിന്തുണ വാഗ്ദാനംചെയ്തു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയിൽ ഫുട്‌ബാൾ, ക്രിക്കറ്റ്, വോളിബാൾ, ബാഡ്മിന്റൺ, കബഡി മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.