pk-firos
മുസ്‌ലിം യൂത്ത് ലീഗ് 'ചലനം' ജില്ലാ നേതൃസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ. കർണാടകയിൽ ഹിജാബ് വിലക്കിനെ വിമർശിക്കാൻ സി.പി.എമ്മിന് ധാർമിക അവകാശമില്ലന്ന് മുസ്ലീം യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ചലനം' ജില്ലാ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റുഡന്റ് പൊലീസ് കേഡറ്റിൽ ഹിജാബ് പാടില്ലെന്ന നിലപാട് സ്വീകരിച്ചത് പിണറായി സർക്കാരായിരുന്നു. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യമാണ് ഇവർ തരാതരം കവരുന്നതെന്ന് ഫിറോസ് കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി.എ. സലിം അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് എടനീർ, സെക്രട്ടറി കെ.എ. മാഹിൻ, ദേശീയസമിതി അംഗം ഷിബു മീരാൻ, സംസ്ഥാന സമിതി അംഗം കെ.എ. മുഹമ്മദ് ആസിഫ്, മുസ്ളിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പറക്കാട്ട് ഹംസ, വർക്കിംഗ് പ്രസിഡന്റ് വി.ഇ. അബ്ദുൽ ഗഫൂർ, ട്രഷറർ എൻ.കെ. നാസർ, വൈസ് പ്രസിഡന്റുമാരായ പി.കെ. ജലീൽ, കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, കെ.പി ജലീൽ, സുബൈർ കരുവള്ളി, കബീർ നത്തേക്കാട്ട്, കെ.എ. ഷുഹൈബ്, പി.എം. നാദിർഷ, അബ്ദുള്ള കാരുവള്ളി, പി.എ. ഷിഹാബ്, വി.ഇ. സജൽ, ടി.എം ഹാഷിം, പി.എം. മാഹിൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.