മൂവാറ്റുപുഴ: പാലംപണി നടക്കുന്നതിനാൽ 16മുതൽ മേയ് 15വരെ മൂവാറ്റുപുഴയിൽനിന്ന് പോത്താനിക്കാട്, പൈങ്ങോട്ടൂർ, കാളിയാർ, ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ കാലാമ്പൂരിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് കാലാമ്പൂർ പാലവും മാറാച്ചേരിപാലവുംകടന്ന് പുളിന്താനംവഴി പോകണം. പോത്താനിക്കാടുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുളിന്താനത്തുനിന്ന് ഇടത്തോട്ടുതിരിഞ്ഞ് മാറാച്ചേരിപ്പാലം കടന്ന് ആയവനയിലൂടെ കാലാമ്പൂർ വഴി പോകണമെന്ന് പൊതുമരാമത്ത് അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.