കൊച്ചി: പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചടുക്കണമെന്നാവശ്യപ്പെട്ട് പള്ളുരുത്തിയിലെ പ്രൊഫന്റ് വയലാറ്റ് കമ്പനിക്ക് മുന്നിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ മോട്ടോർ തൊഴിലാളി സംഘം (ബി.എം.എസ് ) മാർച്ച് സംഘടിപ്പിച്ചു.

ബി.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ.ജി. ജയപ്രകാശ്, ജനറൽ സെക്രട്ടറി കെ.എസ്. ശ്യാംജിത്ത്, മേഖലാ സെക്രട്ടറി സജിത്ത് ബോൾഗാട്ടി, ഭാരവാഹികളായ ടി.എസ്. തമ്പാൻ, എം.വി. കിഷോർ, കെ.എസ്. ഷിബു, പി.വി. റെജിമോൻ, വി.ജി. ബിജു, പി.എസ്. വിഷ്ണു എന്നിവർ പ്രസംഗിച്ചു.