നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീന്റെ സ്മരണയ്ക്കായി നെടുമ്പാശേരി മേഖലാ കമ്മിറ്റി മാർച്ചന്റ്‌സ് ടവറിൽ ഓർമ്മമരം നട്ടു. ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ തൈനട്ടു. ഇത് ടി. നസിറുദീൻ സ്മൃതിമണ്ഡപമായി മാറ്റുമെന്നും പരിപാലന ചുമതല ഫാർമേഴ്‌സ് സെന്ററിനെ ഏൽപ്പിച്ചതായും തരിയൻ പറഞ്ഞു. വെൽഫയർ ട്രസ്റ്റ് കോൺഫറൻസ് ഹാൾ ടി. നസറുദ്ദീൻ മെമ്മോറിയൽ കോൺഫറൻസ് ഹാളാക്കും.
മേഖലാ ജനറൽ സെക്രട്ടറി കെ.ബി. സജി, ട്രഷറർ ഷാജു സെബാസ്റ്റ്യൻ, പി.കെ. എസ്‌തോസ്, വി.എ. ഖാലിദ്, ടി.എസ്. മുരളി, കെ.ജെ. ഫ്രാൻസിസ്, വി.എ. പ്രഭാകരൻ, ടി.എസ്. ബാലചന്ദ്രൻ, കെ.കെ. ബോബി, ബിന്നി തരിയൻ, കെ.ജെ. പോൾസൺ, എ.വി. രാജഗോപാൽ, അശോക്‌കുമാർ, ഷൈബി ബെന്നി, മോളി മാത്തുക്കുട്ടി, മഞ്ജു സാബു തുടങ്ങിയവർ പങ്കെടുത്തു.