intuc
ചുമട്ടുതൊഴിലാളി ധർണ ഐ എൻ ടി യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി എം ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ മാർക്കറ്റിൽ ജോലി ചെയ്തുവരുന്ന ഐ.എൻ.ടി.യു.സി, എസ്.ടി.യു യൂണിയൻ തൊഴിലാളികൾ ചുമട്ടുതൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിന് സർക്കാർ തൊഴിൽ സംരക്ഷണ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സംയുക്തമായി ക്ഷേമബോർഡ് ഓഫീസ് മാർച്ചും ധർണയും നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി റിയാസ് താമരപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് കെ.എ അബ്ദുൾ സലാം മുഖ്യ പ്രഭാഷണം നടത്തി എസ്.ടി.യു മണ്ഡലം പ്രസിഡന്റ് ടി.പി. അലിയാർ, സലിം, ബഷീർ തുടങ്ങിയവർ സംസാരിച്ചു.