covid

കൊച്ചി: ജില്ലയിൽ ഇന്നലെ 2,141പേർ കൂടി കൊവിഡ് പോസിറ്റീവായി. 7,750പേർ രോഗമുക്തരായി. 1,661 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 22,988 ആയി. ജില്ലയിലെ ആകെ കൊവിഡ് രോഗികൾ 18,764.

ഇന്നലെ 8,246 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 717 ആദ്യഡോസും 6,288 സെക്കൻഡ് ഡോസുമാണ്. കൊവിഷീൽഡ് 2,844ഡോസും 5,393ഡോസ് കൊവാക്‌സിനും ഒൻപത് ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ്. ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 1,241 ഡോസ് വാക്‌സിനും വിതരണം ചെയ്തു. ഇതോടെ ആകെ 88,361 ഡോസ് മുൻകരുതൽ വാക്‌സിൻ നൽകി.

ജില്ലയിൽ ഇതുവരെ
59,09,241ഡോസ് വാക്‌സിനാണ് നൽകിയത്. 32,04,420 ആദ്യഡോസ് വാക്‌സിനും, 26,16,460 സെക്കന്റ്‌ഡോസ് വാക്‌സിനും നൽകി.
ഇതിൽ 51,86,046 ഡോസ് കൊവിഷീൽഡും, 7,06,495 ഡോസ് കൊവാക്‌സിനും, 16,700 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.