വൈപ്പിൻ: അയ്യമ്പിള്ളി മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 23ന് കൊടിയേറി മാർച്ച് 2ന് ആറാട്ടോടെ സമാപിക്കും. 23ന് രാവിലെ 11ന് പായസനിവേദ്യം വിതരണം. രാത്രി 8ന് തന്ത്രി കിഴക്കിനേടത്ത് മേക്കാട്ടുമന മാധവൻ നമ്പൂതിരി കൊടിയേറ്റും. 24ന് രാത്രി താലംവരവ്. 8ന് മാജിക്‌ഷോ. 25ന് രാത്രി 7ന് താലംവരവ്. 26ന് ഗാനമേള. 27ന് രാത്രി 7.30ന് കരോക്കെ ഗാനമേള. 28ന് രാവിലെ 10.30ന് ഓട്ടംതുള്ളൽ. വൈകിട്ട് 7.30ന് കുറത്തിയാട്ടം. മാർച്ച് ഒന്നിന് രാവിലെ 11ന് ഉത്സവബലിദർശനം. രാത്രി 7.30ന് കഥാപ്രസംഗം. മാർച്ച് 2ന് മഹോത്സവം. വൈകിട്ട് 4ന് പകൽപ്പൂരം. 7ന് ആറാട്ട്.