photo
അയ്യമ്പിള്ളി മഹാദേവക്ഷേത്രത്തിൽ ഉത്സവാഘോഷകമ്മിറ്റി ഓഫീസ് കെ.എ.വേണുഗോപാൽ പള്ളുരുത്തി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: അയ്യമ്പിള്ളി മഹാദേവക്ഷേത്രത്തിൽ ഉത്സവാഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനം കെ.എ. വേണുഗോപാൽ പള്ളുരുത്തി നിർവഹിച്ചു. ക്ഷേത്രനടയിൽ നടന്ന ചടങ്ങിൽ ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് പി.സി. പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി ഗോപാലകൃഷ്ണൻപോറ്റി പ്രത്യേകപൂജ നടത്തി. ദേവസ്വം ഓഫീസർ അനിൽകുമാർ, സുനിൽ ഓലിയത്ത്, അജിത്കുമാർ, വിലാസിനി രാധാകൃഷ്ണൻ, എൻ.ബി. ചന്ദ്രഹാസൻ, എൻ.എം. രവി എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രസാദവിതരണവും നടന്നു.