ആലുവ: എ.ഐ.ടി.യു.സി ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുഗതാഗത സംരക്ഷണസദസ് ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. സെയ്തുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി. നവകുമാരൻ, മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ, ടി.എൻ. സോമൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ. സത്താർ, എ. ബാബുരാജ്, ശിവപ്രസാദ്, സി.കെ. വിനോദ്, കെ.എം. രാജീവ്, മജീദ്, ടി.സി. മണി എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സിയെ വെട്ടിമുറിക്കരുതെന്ന മുദ്രാവാക്യം ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.