pezhakkappilly
പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മുത്തൂറ്ര് സ്നേഹാശ്രയ പദ്ധതിയുടെ സഹകരണത്തോടെ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു. മാത്യൂസ് വർക്കി, നെജി ഷാനാവാസ്, വി.എച്ച് .ഷെഫീക്ക് തുടങ്ങിയവർ സമീപം

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസിന്റെ ആഭിമുഖ്യത്തിൽ മുത്തൂറ്ര് സ്നേഹാശ്രയ പദ്ധതിയുടെ സഹകരണത്തോടെ പേഴയ്ക്കാപ്പിള്ളി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽക്യാമ്പ് നടത്തി. വൃക്കരോനിർണയവും ജീവിതശൈലീരോഗ നിർണയവുമാണ് ക്യാമ്പിൽ പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കിയത്. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നെജി ഷാനവാസ്, എസ്.എം.സി ചെയർമാൻ വി.എച്ച് . ഷെഫീക്ക്, പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, ഹെഡ്മിസ്ട്രസ് കെ. ഷൈലകുമാരി, പ്രിൻസിപ്പൽ ടി.ബി. സന്തോഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.വി. ചന്ദലാൽ എന്നിവർ സംസാരിച്ചു.