മൂവാറ്റുപുഴ: ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലം അതിർത്തിയിലെ വാളകം പഞ്ചായത്ത് 35-ാം നമ്പർ ബൂത്ത് (റാക്കാട്) സമ്മേളനവും ദീനദയാൽജി അനുസ്മരണവും സമർപ്പണനിധിയും രൺജിത്ത് ശ്രീനിവാസൻ ശ്രദ്ധാഞ്ജലിയും നടത്തി. പി.കെ. തങ്കപ്പൻകുഞ്ഞ് നഗറിൽ (റാക്കാട് വ്യാസവിദ്യാലയം) നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സീമ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ മുഖ്യപ്രഭാഷണവും വൈസ് പ്രസിഡന്റ് പി.പി. സജീവ് ആമുഖപ്രഭാഷണവും വാർഡ് അംഗവും വാളകം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ. റെജി തങ്കപ്പൻകുഞ്ഞ് അനുസ്മരണ പ്രഭാഷണവും നടത്തി.
മദ്ധ്യമേഖലാ വൈസ് പ്രസിഡന്റ് എം.എൻ. മധു, ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഷൈൻ കെ. കൃഷ്ണൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, മണ്ഡലം പ്രസിഡന്റ് അരുൺ പി. മോഹൻ, ജനറൽ സെക്രട്ടറി കെ.കെ. അനീഷ്‌കുമാർ, വൈസ് പ്രസിഡന്റ് പി.കെ. രാജൻ, ജില്ലാ കമ്മിറ്റിഅംഗം എ.എസ്. വിജുമോൻ, ബി.ജെ.പി വാളകം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. ഗിരീഷ്, പഞ്ചായത്ത് കമ്മിറ്റിഅംഗം സിമി ബിജു എന്നിവർ സംസാരിച്ചു.