കൂത്താട്ടുകുളം: കേന്ദ്ര ബഡ്ജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെ എഫ്.എസ്.ഇ.ടി.ഒ പിറവം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് സായാഹ്നധർണ നടത്തി. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. മാഗി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി എ വി മനോജ് അദ്ധ്യക്ഷനായി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിഅംഗം സി.ബി. ഹരികൃഷ്ണൻ, ഏരിയാ സെക്രട്ടറി സജി പോൾ, ത്രേസ്യാമ്മ ജോസഫ്, കെ. ഹരികൃഷ്ണൻ, ഷാജി ജോൺ, വി.കെ. തങ്കമണി, ബോബി ജോയി, സതി കെ. തങ്കപ്പൻ എന്നിവർ സംസാരിച്ചു.