കൊച്ചി: ചൈൽഡ് ഹെൽപ്പ് ഫൗണ്ടേഷൻ എറണാകുളം ശാഖയുടെ നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച മുലയൂട്ടൽ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിതയും ഫൗണ്ടേഷൻ റിസോഴ്സ് മാനേജർ കെ.എം. നൈനാനും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ആശുപത്രി പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വി.ഡി. അനിൽകുമാർ, വിൽസൺ അടൂർ, ഡോ. ബി.എസ്. ബിലു, ഡോ. വർഗീസ്, നഴ്സിംഗ് സൂപ്രണ്ട് പ്രിയ, റിനോ ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.