പറവൂർ: സർക്കാർ ജീവനക്കാരുടെ സഹകരണബാങ്കും കേരള ഖാദി ഗ്രാമവ്യവസായ ബോർഡും സംയുക്തമായി ഖാദി തുണിത്തരങ്ങളുടെ വിപണനമേള തുടങ്ങി. ബാങ്ക് അംഗങ്ങൾക്ക് 10,000 രൂപ പലിശരഹിത വായ്പനൽകും. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.ബി. വിനോദ്കുമാർ, വൈസ് പ്രസിഡന്റ് പി.എം. ഷൈനി, സെക്രട്ടറി കെ. ശാന്ത എന്നിവർ പങ്കെടുത്തു.