പറവൂർ: കേരളത്തിന്റെ വികസനം തടസപ്പെടുത്തുന്ന കോൺഗ്രസ് - ബി.ജെ.പി കൂട്ടുകെട്ടിനെതിരെ സി.പി.എം പറവൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമ്മേളനം നടത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിഅംഗം കെ.എ. വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിഅംഗം എം.ബി. സ്യമന്തഭദ്രൻ, ഏരിയാ സെക്രട്ടറി ടി.ആർ. ബോസ്, കെ.ഡി. വേണുഗോപാൽ, പി.പി. അജിത്ത്കുമാർ എന്നിവർ സംസാരിച്ചു. സമരത്തിൽ പങ്കെടുത്തവർ പ്രതിഷേധജ്വാല തെളിച്ചു.