പറവൂർ: കോട്ടുവള്ളി വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറില്ലാത്തതിനാൽ ജനങ്ങൾ കഷ്ടപ്പെടുന്നു. കഴിഞ്ഞ രണ്ടിന് വില്ലേജ് ഓഫിസർ സ്ഥലം മാറിപ്പോയി. പുതിയ ആളെ നിയമിച്ചിട്ടില്ല. താത്കാലികമായി ഏഴിക്കര വില്ലേജ് ഓഫിസർക്ക് ചുമതല നൽകിയിട്ടുണ്ടെങ്കിലും കുറച്ചു സമയം മാത്രമേ അദ്ദേഹം ഇവിടെ എത്താറുള്ളൂ. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ബുദ്ധിമുട്ടുകയാണ്. ദേശീയപാത 66 നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത് കോട്ടുവള്ളി വില്ലേജിൽ നിന്നാണ്. സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങുന്നതിനായി നിരവധിപേരാണ് വില്ലേജ് ഓഫീസിൽ എത്തുന്നത്. നിലം പുരയിടമാക്കി മാറ്റാനുള്ള ഒട്ടറെ അപേക്ഷകൾ ഓഫീസിൽ ലഭിച്ചിട്ടുണ്ട്.