കോലഞ്ചേരി: വടയമ്പാടി ഗവ. എൽ.പി സ്കൂളിലെ ശതാബ്ദി സ്മാരകമന്ദിരത്തിന് അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ശിലയിട്ടു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം കെ.സി. ഉണ്ണിമായ, ബിജു കെ. ജോർജ്ജ്, മാത്യൂസ് കുമ്മണ്ണൂർ, എ.ഇ.ഒ കെ.സജിത്കുമാർ, ഡാൽമിയ തങ്കപ്പൻ, ഹെഡ്മിസ്ട്രസ് ഷിജി കുര്യാക്കോസ്, എൻ.എൻ. രാജൻ, ജോൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.