പള്ളുരുത്തി: നാടക് കൊച്ചി മേഖലയുടെ ലോകനാടക ദിനാഘോഷം കുമ്പളങ്ങിയിൽ നടക്കും. നമത വായനശാലയിൽ ചേർന്ന യോഗം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രംഗനാഥ് , വാർഡ് മെമ്പർ പി.ടി. സുധീർ , സെക്രട്ടറി ഫ്രാൻസീസ് ഈര വേലിൽ, വി.പി .സ്റ്റാലിൻ , ടി.പി. ജോജ്ജ്, ഭാസി പനക്കൽ തുടങ്ങിയവർ സംസാരിച്ചു. കെ.ജെ. മാക്സി എം.എൽ.എ രക്ഷാധികാരിയും ജോബി പനക്കൽ ചെയർമാനായും 30 അംഗ സംഘാടക സമിതിയെ യോഗം തിരഞ്ഞെടുത്തു.