കിഴക്കമ്പലം: കുമ്മനോട് ഗവ.യു.പി സ്കൂളിലെ കുട്ടികൾക്ക് വോളിബാൾ പരിശീലനത്തിനായി ഭണ്ഡാരക്കവല വി.എഫ്.സി നെറ്റും ബാളും നൽകി. ഹെഡ്മിസ്ട്രസ് കെ.എം. മേരി ഏറ്റുവാങ്ങി. അദ്ധ്യാപിക ടി.എം. നജീല, ഷാഹുൽ ഹമീദ്, മനോജ് മാധവൻ. വിനോദ് പോൾ, കാർത്തിക് എസ്. നായർ, പി.ആർ. സൂരജ്.സി.കെ. സിറാജ് തുടങ്ങിയവർ സംബന്ധിച്ചു.