ആലുവ: മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായി സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ പ്രധാനമന്ത്രിക്ക് പോസ്റ്റ്കാർഡുകൾ അയച്ചു. ആലുവ മണ്ഡലം കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ കത്തയക്കൽ സമരം ജില്ലാ പ്രസിഡന്റ് ജോസഫ് കുരിശുമുടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എ. അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. സി.വി. ജെയിംസ്, ഐ.എ. വർക്കി, പി.സി. ഹരിഹരൻ, പി.എ. ഹംസക്കോയ, ബേസിൽ മുതലായവർ സംസാരിച്ചു.