cpm
സി.പി.എം സമര ജ്വാല അങ്കമാലിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പുഷ്പദാസ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: മെട്രോ, കെ - റെയിൽ തുടങ്ങിയ കേരളത്തിന്റെ പ്രധാന വികസ പദ്ധതികൾ തടയാൻ ശ്രമിക്കുന്ന കോൺഗ്രസ് - ബി.ജെ.പി കൂട്ടുകെട്ടിനെതിരെ സി.പി.എം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരജ്വാല തെളിച്ചു. അങ്കമാലിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പുഷ്പദാസ് ഉദ്ഘാടനം ചെയ്തു. പി.ജെ. വർഗ്ഗീസ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു, ജില്ല കമ്മിറ്റി അംഗം കെ.എ. ചാക്കോച്ചൻ, അഡ്വ. കെ തുളസി, സി.കെ. സലിംകുമാർ, കെ.ഐ. കുര്യക്കോസ് എന്നിവർ സംസാരിച്ചു.