അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പള്ളിയങ്ങാടി കറുകുറ്റി പാടം റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റോസി പോൾ, ജോജു ആന്റണി, സി. ടി. ജോണി, എൽ.എസ്.ജി.ഡി. ഓവർസിയർ മനോജ് വി.ബി എന്നിവർ പ്രസംഗിച്ചു.