മൂവാറ്റുപുഴ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ കിഴക്കേകര മങ്ങാട്ട് മഹല്ല് അംഗം ഷാഹുൽ മൗലവിയുടെ ചികിത്സാർത്ഥം കിഴക്കേകര അൽഹിദായ വെൽഫയർ അസോസിയേഷൻ ശേഖരിച്ച 1,0,6000 രൂപ കൈമാറി. അൽഹിദായ വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് ഒ.കെ. സുലൈമാൻ ബാഖവിയിൽനിന്ന് വാർഡ് കൗൺസിലർ അജി മുണ്ടാടൻ, മഹല്ല് പ്രസിഡന്റ് കെ.എം.കമാൽ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. റഫീഖ് മലേക്കുടി, യു.എം. ഷാഹിർ, ഷിയാസ് ഇബ്രാഹീം, സിയാ ടി. ബാവ, കെ.എ. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.