കാലടി: മഞ്ഞപ്ര പഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ പ്ലാസ്റ്റിക് ശേഖരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനോയ് ഇടശേരി, മെമ്പർമാരായ സൗമിനി ശശീന്ദ്രൻ, അശോക്‌കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ സുനിത ജയൻ, ഹരിതസേനഅംഗം സെലീന ടോമി എന്നിവർ പങ്കെടുത്തു. ഒരുദിവസം രണ്ട് വാർഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വാർഡ് കളക്ഷൻ സെന്ററിൽനിന്ന് പഞ്ചായത്തുതല എം.സി.എഫ് സെന്ററായ ചാറ്റുപാടത്ത് എത്തിക്കുന്നത്.