 
മൂവാറ്റുപുഴ: നഗരത്തിലെ ടി.ബി ജംഗ്ഷന് സമീപത്തെ ഭൂമിയിൽത്തന്നെ മാറാടി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാൻ ജില്ലാകളക്ടർ ഉത്തരവായി. കഴിഞ്ഞ 5ന് നഗരത്തിലെ ടി.ബി ക്ക് സമീപം സ്ഥിതിചെയ്യുന്ന കെ.എസ്.ഇ ബി നമ്പർ 1 ഓഫിസിനോടുചേർന്നുള്ള റവന്യൂവകസ്ഥലം മാറാടി വില്ലേജ് ഓഫീസ് നിർമിക്കുന്നതിനായി അളന്നുതിരിക്കാൻ എത്തിയ റവന്യൂഉദ്യോഗസ്ഥരെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും തൊഴിലാളികളും ചേർന്ന് തടഞ്ഞിരുന്നു . സ്ഥലം തങ്ങളുടേതാണന്ന് അവകാശപെട്ടാണ് തഹസിൽദാർ അടക്കമുള്ളവരെ തടഞ്ഞത്. സംഭവം വിവാദമായതിനെത്തുർന്ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ മാത്യു കുഴൽനാടൻ എം.എൽ.എ, കെ.എസ്.ഇ.ബി ഫിനാൻസ് ഡയറക്ടർ വി.ആർ.ഹരി, എ.ഡി.എം എസ്.ഷാജഹാൻ, തഹസീൽദാർ കെ.എസ്. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടന്നതിന് പിന്നാലെയാണ് കളക്ടർ സ്ഥലപരിശോധന നടത്തി പ്രശ്നം പരിഹരിച്ചത്.
നിലവിൽ മാറാടി വില്ലേജ് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം കാലവർഷത്തിൽ വെള്ളം കയറുന്നതിനാൽ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇതിനു പകരം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കാൻ സർക്കാർ 44 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ഭൂമി ലഭിക്കാത്തതിനെത്തുടർന്ന് അനുവദിച്ച പണം നഷ്ടമാകുന്നസ്ഥിതിയായിരുന്നു. ഇതൊഴിവാ