മൂവാറ്റുപുഴ: സി.പി. എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ മൂവാറ്റുപുഴ ഏരിയയിൽ കേന്ദ്രീകരിക്കുന്നതിനായി കച്ചേരിത്താഴത്ത് തയ്യാറാക്കിയ ഏരിയാതല സ്വാഗതസംഘം ഓഫീസ് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, എസ്. ശർമ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി.എം. ഇസ്മയിൽ, ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ഏരിയ കമ്മറ്റിഅംഗങ്ങളായ സജി ജോർജ്, സി.കെ. സോമൻ, കെ.എൻ. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ഓഫീസ് നിർമ്മിച്ച രാജൻ കലാശ്രീയെ സി.എൻ. മോഹനൻ മെമന്റോ നൽകി ആദരിച്ചു.