കൊച്ചി: കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് കേന്ദ്രാനുമതിയും വിഹിതവും നൽകണമെന്ന് റസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. 2019ൽ തത്വത്തിൽ അനുമതി നൽകിയ രണ്ടാംഘട്ടത്തിന് കേന്ദ്ര പൊതുനിക്ഷേപ ബോർഡിൽ നിന്നും അനുമതി ലഭിച്ചിരുന്നു. 2021-22ലെ കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യപനമുണ്ടായെങ്കിലും കേന്ദ്രാനുമതി ഇതുവരെ ലഭ്യമായിട്ടില്ല. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു.