
കൊച്ചി : കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) എറണാകുളം ജില്ലാ ഘടകം ഹാർട്ട് ടു ഹാർട്ട് എന്ന പേരിൽ പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചു. കൊവിഡിൽ മുൻനിരയിൽ നിന്ന് പ്രയത്നിച്ച സംഘടനയിലെ അംഗങ്ങൾക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പ്രാഥമിക പരിശോധനകളും തുടർപരിശോധനകളുമായി അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. സംഘടനയിലെ ഡോക്ടർമാരുടെയും കുടംബാംഗങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. എ.ബി. വിൻസെന്റ്, സെക്രട്ടറി ഡോ. ടി. സുധാകർ, ട്രഷറർ ഡോ. എസ്. രമ്യ എന്നിവർ പറഞ്ഞു.