sreekanth-vettiyar

കൊച്ചി: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ യൂട്യൂബർ ശ്രീകാന്ത് വെട്ടിയാറിനെ പൊലീസിന് ചോദ്യം ചെയ്തു. മൊഴിയെടുക്കൽ ഇന്നും തുടരും. ഹൈക്കോടതി നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ ഒമ്പതോടെയാണ് ശ്രീകാന്ത് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്. കഴിഞ്ഞ മാസം 16ന് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ ഇയാൾ ഒളിവിൽപോയിരുന്നു. പൊലീസിന് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചു. കൊച്ചിയിലെ ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലും ശ്രീകാന്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. വേണ്ടത്ര തെളിവുകൾ ലഭിച്ചാൽ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.