df

കൊച്ചി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ എറണാകുളം ബ്രാഞ്ചിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിക്കുന്നത് മുനിസിഫ് കോടതി തടഞ്ഞു. അഡ്‌മിനിസ്ട്രേറ്ററായി നിയോഗിക്കപ്പെട്ട സൊസൈറ്റിയുടെ സംസ്ഥാന സെക്രട്ടറി ഇൻ ചാർജ്ജ് ഡി. സന്തോഷ് കുമാർ എറണാകുളം ബ്രാഞ്ച് ഓഫീസിൽ പ്രവേശിക്കുന്നതും കോടതി തടഞ്ഞിട്ടുണ്ട്. സൊസൈറ്റിയുടെ എറണാകുളം ബ്രാഞ്ചിലെ ഭാരവാഹികളുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് തിരഞ്ഞെടുപ്പു നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അഡ്‌മിനിസ്ട്രേറ്ററെ നിയമിക്കാൻ സംസ്ഥാന ഭരണ സമിതി തീരുമാനിച്ചത്. ഇതിനെതിരെ സേവ് റെഡ്ക്രോസ് മൂവ്മെന്റ് ഭാരവാഹികളായ ടി.ആർ. വാസുദേവൻ, ഡോ. സുജാത, അഡ്വ.സി.എ. സബിത എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.