df

കളമശേരി: ഉപയോഗിച്ച് വലിച്ചെറിയുന്ന പലതലത്തിലുള്ള പേനകളും പൂക്കളുടെ ചിത്രം പകർത്തുന്നതുമാണ് മഞ്ഞുമ്മൽ വടശേരി വി.ടി.ജോളിക്ക് ഹരം. 20 വർഷം മുമ്പ് തുടങ്ങിയതാണ്. വാടകവീടുകളിലെ താമസവും മാറ്റവും 30000 ൽപ്പരം പേനകൾ സൂക്ഷിക്കാൻ ബുദ്ധിമുട്ടായപ്പോൾ 150 കിലോ വിറ്റു. ഇപ്പോൾ 34 രാജ്യങ്ങളിലേതടക്കം 7000 പേനകൾ കൈവശമുണ്ട്.

ജസ്റ്റിസ് കൃഷ്ണയ്യർ, പ്രൊഫ.എം.കെ.സാനു, , ഹൈബി ഈഡൻ, വിനോദ് എം.എൽ.എ , ഡോ.എം.ലീലാവതി, സിപ്പി പള്ളിപ്പുറം, ചെമ്മനം ചാക്കോ, സംവിധായകൻ മെക്കാർട്ടിൻ തുടങ്ങി നിരവധിപേർ ഉപയോഗിച്ച പേനകൾ ജോളിക്ക് നൽകിയിട്ടുണ്ട്. ലിംകാ ബുക്ക് ഒഫ് റെക്കാർഡ്സും, ഇന്ത്യ, ബുക്ക് ഒഫ് റെക്കാർഡ്സും നാലുവർഷം തുടർച്ചയായി ലഭിച്ചു. 2012ൽ ഏഷ്യാ ബുക്ക് ഒഫ് റെക്കാർഡ്സ്, 2014ൽ ഗോൾഡൻ ബുക്ക് ഒഫ് വേൾഡ് റെക്കാർഡ്സ്, 2012 ൽ യൂണിക് വേൾഡ് റെക്കാർഡ്സ്, 2016ൽ യു.ആർ.എഫ് വേൾഡ് റെക്കാർഡ്സ്, 2014ൽ യു.ആർ.എഫ് ഏഷ്യൻ റെക്കാർഡ്സ് എന്നിവ നേടി. ടി.സി. എം കമ്പനി ജീവനക്കാരനായിരുന്ന ജോളി സ്ഥാപനം പൂട്ടിയപ്പോൾ പെയിന്റിംഗ് ജോലി ചെയ്യുകയാണിപ്പോൾ  വിവിധ രൂപത്തിലുള്ള ശേഖരം രണ്ടടി നീളമുള്ളത്, സ്പ്രേ പെൻ, റെക്കാർഡിംഗ് പെൻ, റേഡിയോ പെൻ, വൈബ്രേറ്റർ പെൻ, തൂവൽ പെൻ, വാച്ച് പെൻ, സ്റ്റീൽപെൻ, കലണ്ടർ പെൻ, ഫ്ളവേഴ്സ് പെൻ, ലാസ്റ്റ് സപ്പർ പെൻ, പിരമിഡ് , മരത്തിൽ നിർമ്മിച്ചത് തുടങ്ങി പറഞ്ഞാൽ തീരാത്ത തരത്തിലുള്ള ശേഖരമുണ്ട്. ഒരു രൂപ മുതൽ 40,000 രൂപ വരെ വിലയുള്ള പേനകളുണ്ട് ശേഖരത്തിൽ.  പൂക്കളുടെ ആൽബവും തയ്യാർ തികച്ചും വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലുമുള്ള 2000 പൂക്കളുടെ ചിത്രങ്ങൾ മൊബൈൽ കാമറയിൽ പകർത്തി പ്രിന്റെടുത്ത് ശാസ്ത്രനാമം രേഖപ്പെടുത്തി ആൽബമാക്കിയിട്ടുണ്ട്. അഞ്ചു വർഷത്തെ പ്രയത്നം. വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും. 2017ൽ യൂണിവേഴ്സൽ റെക്കാർഡ് ഒഫ് ഫോറം, 2017 അറേബ്യൻ ബുക്ക് ഒഫ് വേൾഡ് റെക്കാർഡ്, ബെസ്റ്റ് ഒഫ് ഇന്ത്യാ റെക്കാർഡ്, 2022 ൽ ഇന്ത്യാ ബുക്ക് ഒഫ് റെക്കാർഡ്, 2021 ൽ ഭാരത് ടാലന്റ് റെക്കാർഡ് എന്നീ പുരസ്കാരങ്ങൾ പൂക്കളുടെ ചിത്രശേഖരത്തിന് കിട്ടിയതാണ്.