sreejesh
കേരള എൻ.ജി.ഒ സംഘ് ആലുവ ബ്രാഞ്ച് സമ്മേളനം ജില്ലാ സെക്രട്ടറി ടി.എസ്. ശ്രീജേഷ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ജീവനക്കാരുടെ സറണ്ടർ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്ന നടപടിയിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കേരള എൻ.ജി.ഒ സംഘ് ആലുവ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സ്ഥലംമാറ്റത്തിൽ മാനദണ്ഡങ്ങൾ പാലിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, ആരോഗ്യ ഇൻഷ്വറൻസ് സർക്കാർ വിഹിതംകൂടി ഉൾപ്പെടുത്തി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
ജില്ലാ സെക്രട്ടറി ടി.എസ്. ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എ.വി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. അപ്പു, ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്. സുമേഷ്, ബി.എം.എസ് മേഖലാ പ്രസിഡന്റ് സന്തോഷ് പൈ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി എ.വി. പ്രസാദ് (പ്രസിഡന്റ്), കെ.എം. വീണ (വൈസ് പ്രസിഡന്റ്), സി.പി. അപ്പു (സെക്രട്ടറി), ഷിജി അഗസ്റ്റിൻ (ജോയിന്റ് സെക്രട്ടറി), എസ്. ഉണ്ണിക്കൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.