df

കൊച്ചി: കണ്ടനാട് ഭദ്രാസനത്തിലെ ആട്ടിൻകുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ സെമിത്തേരിയിൽ പ്രാർത്ഥിക്കാനെത്തിയ വിശ്വാസികളെ കൈയേറ്റം ചെയ്തതിൽ യാക്കോബായ സഭ പ്രതിഷേധിച്ചു. സെമിത്തേരിയുടെ ഗേറ്റ് അടച്ചുപൂട്ടി ഓർത്തഡോക്സ് വിഭാഗം പ്രകോപനം സൃഷ്ടിച്ചതായി യാക്കോബായവിഭാഗം ആരോപിച്ചു. കല്ലറകളിൽ പ്രാർത്ഥിക്കാനും സംസ്കാരത്തിനും അനുമതി നൽകണമെന്ന ഉത്തരവ് നിലനിൽക്കെയാണ് നടപടി. വടവുകോട്ട് മൃതദേഹം സംസ്‌ക്കരിക്കാൻ എത്തിയപ്പോൾ ഗേറ്റ് അടച്ചു പൂട്ടിയതിനെതിരെ നടപടി സ്വീകരിക്കണമെന്ന് യാക്കോബായസഭ ആവശ്യപ്പെട്ടു.

യോഗത്തിൽ സഭാ വൈദിക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്‌ക്കോപ്പ, അൽമായ ട്രസ്റ്റി സി.കെ. ഷാജി ചുണ്ടയിൽ, സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ്, വർഗ്ഗീസ് തെക്കേക്കര കോറെപ്പിസ്‌ക്കോപ്പ, ഫാ. ജോയി ആനിക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.