
കൊച്ചി: കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരുൾപ്പെടെ അഭ്യസ്തവിദ്യരും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരമൊരുക്കുന്ന പോർട്ടലുമായി സ്റ്റാർട്ടപ്പ് കമ്പനിയായ സ്‌കൗട്ട്.തൊഴിലില്ലായ്‌മ പരിഹരിക്കാനും നൈപുണ്യശേഷി വികസനവും ലക്ഷ്യമിട്ടാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചതെന്ന് സ്‌കൗട്ട് ചെയർമാനും ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന്റെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം. അയ്യപ്പൻ പറഞ്ഞു. പ്രധാനപ്പെട്ട കമ്പനികളിൽ ജോലി ആഗ്രഹിക്കുന്നവർ മികച്ച ശമ്പളം ലഭിക്കുന്ന ചെറുകിട കമ്പനികളെക്കുറിച്ച് അറിയുന്നില്ലെന്ന അവസ്ഥയ്ക്ക് പരിഹാരമാണ് സ്‌കൗട്ടെന്ന് ഡയറക്ടറും കേരള സാങ്കേതിക സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കുഞ്ചറിയ പി. ഐസക് പറഞ്ഞു. എൻജിനീയർമാരായ മാത്യു പി. കുരുവിള, മാത്യു ജോർജ്, രാഹുൽ ചെറിയാൻ എന്നിവരാണ് സ്‌കൗട്ട് സ്റ്റാർട്ടപ്പിനു പിന്നിൽ.