photo
ഞാറക്കൽ ഗസ്റ്റ് ഹൗസിൽ പുനർഗേഹം പദ്ധതിക്കായി ചേർന്ന അവലോകന യോഗത്തിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എ.ൽഎ. സംസാരിക്കുന്നു

വൈപ്പിൻ: കടലാക്രമണത്തെ ഭയക്കാതെ അന്തിയുറങ്ങാൻ നടപ്പാക്കുന്ന പുനർഗേഹം പദ്ധതിക്കായി അവലോകനയോഗം ചേർന്നു. ഞാറക്കൽ ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എ.ൽഎ. അദ്ധ്യക്ഷത വഹിച്ചു. എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറക്കൽ, പളളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 368 കുടുംബങ്ങൾ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്താൻ അർഹതയുളളവരാണെന്ന് എം.എൽ.എ പറഞ്ഞു. എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നൗഷർഖാൻ സംസാരിച്ചു. ജൂനിയർ സൂപ്രണ്ട് പി. സന്ദീപ് പദ്ധതി വിശദീകരിച്ചു.