surendran
ബി.ജെ.പി എടത്തല 171ാം ബൂത്ത് സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മതങ്ങൾക്കല്ല മനുഷ്യർക്കാണ് ബി.ജെ.പി മുൻഗണന നൽകുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി എടത്തല 171ാം ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡന്റ് അജി ശിവഗിരി അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി .സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധുമോൾ ആമുഖപ്രസംഗം നടത്തി. മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജില്ലാ സെക്രട്ടറി വി.കെ. ഭസിത്‌കുമാർ, നേതാക്കളായ രമണൻ ചേലാകുന്ന്, അപ്പു മണ്ണാച്ചേരി, എം.യു. ഗോപുകൃഷ്ണൻ, വൈശാഖ് രവീന്ദ്രൻ, ഷിബു ജോസഫ്, പി.കെ. ബാബു, ജി.പി. രാജൻ, കെ.എസ്. പ്രജു, അനിൽ ശിവഗിരി തുടങ്ങിയവർ പ്രസംഗിച്ചു.