വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് 18, 19 വാർഡുകളിലെ വാടയ്ക്കകം റോഡ് പുനർ നിർമ്മാണത്തിന്റെ ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. 320 മീറ്റർ നീളത്തിലും മൂന്നുമീറ്റർ വീതിയിലുമാണ് റോഡ് നിർമ്മിക്കുന്നത്. കാനയ്ക്കും 320 മീറ്റർ ദൈർഘ്യമുണ്ടാകും. 27.20 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, മെമ്പർമാരായ രാധിക സതീഷ്, ബിന്ദു തങ്കച്ചൻ, ലീമ ജിജിൻ, ഹാർബർ എൻജിനീയറിംഗ് ഓവർസീയർ എൻ.വി. വിപിൻ എന്നിവർ പ്രസംഗിച്ചു.