കൂത്താട്ടുകുളം: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പിറവം മേഖലാ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം ലേ- ഗ്രീൻസ് ടർഫിൽ ഫുട്ബാൾ സൗഹൃദമത്സരം നടത്തി. കാക്കൂർ യൂണിറ്റ് ഒന്നാംസ്ഥാനവും പിറവം യൂണിറ്റ് രണ്ടും കൂത്താട്ടുകുളം യൂണിറ്റ് മൂന്നാം സ്ഥാനവും നേടി . ബെസ്റ്റ് പ്ലേയർ അവാർഡിന് കൂത്താട്ടുകുളം യൂണിറ്റിലെ മിഥുൻ മധു അർഹനായി. പിറവം യൂണിറ്റിലെ എസ്. അഭിജിത്ത് കൂടുതൽ ഗോളുകൾ നേടിയ താരമായി. കാക്കൂരിന്റെ ഗോൾവലയം കാത്ത ഇ.ബി. അനീഷാണ് മികച്ച ഗോൾ കീപ്പർ.
എ.കെ.പി.എ സംസ്ഥാന വെൽഫെയർ കമ്മിറ്റി കൺവീനർ ബിനോയ് കള്ളാട്ടുകുഴി മത്സരം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജോർജ്ജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജി മാർവൽ ട്രോഫികൾ സമ്മാനിച്ചു. മേഖലാ സെക്രട്ടറി പ്രിൻസ് സ്കറിയ, രാജേഷ് എൻ.എം, ബിബിൻ ആർ.ഡി എന്നിവർ സംസാരിച്ചു.