kklm
കൂത്താട്ടുകുളത്ത് പ്രതിഷേധസായാഹ്നം എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷതവഹിച്ചു. കെ.പി. സലിം, സി.ഡി. നന്ദകുമാർ, എം.എം. ജോർജ്, കെ.പി. ഷാജഹാൻ, എ.എസ്. രാജൻ, ബാബു കുര്യാക്കോസ്, എം.എ. ഷാജി, രാജു തെക്കൻ, സി.എൻ. മുകുന്ദൻ, പി.എച്ച്. ശൈലേഷ്‌കുമാർ, പി.സി. ഭാസ്കരൻ, സോമൻ വല്ലയിൽ, സി.കെ. പ്രകാശ് എന്നിവർ നേതൃത്വം നൽകി.