കൂത്താട്ടുകുളം: ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സബ് ജില്ലയിലെ കുട്ടികൾക്ക് വീട്ടിൽ ചെയ്യാനുള്ള വിവിധ പഠനോപകരണങ്ങളടങ്ങിയ ഗണിതകിറ്റ് കൈമാറി. കുട്ടികൾക്ക് ഗണിതം കളികളിലൂടെ പഠിക്കാനായുള്ള പരിശീലനം വിദ്യാലയത്തിലും വീട്ടിലും ലഭ്യമാകും. നഗരസഭ വൈസ് ചെയർപേഴ്സൻ അംബിക രാജേന്ദ്രൻ എച്ച്.എം ഫോറം സെക്രട്ടറി എ.വി. മനോജിന് കിറ്റുകൾ കൈമാറി. കൗൺസിലർ പി.ആർ. സന്ധ്യ അദ്ധ്യക്ഷയായി. ബി.പി.സി ബിനോയ് കെ. ജോസഫ്, മിനിമോൾ എബ്രഹാം, എസ്. സജിത, ആർ. വത്സലാദേവി എന്നിവർ സംസാരിച്ചു.